ക്ഷേത്രത്തില്‍ മോഷ്ടിക്കാൻ കയറി; തിരുവനന്തപുരത്ത് തിടപ്പള്ളിയില്‍ കിടന്നുറങ്ങിയ കള്ളനെ നാട്ടുകാര്‍ പിടികൂടി 

ക്ഷേത്രത്തില്‍ മോഷ്ടിക്കാൻ കയറിയ കള്ളന്‍ ഉറങ്ങിപ്പോയി. നെയ്യാറ്റിന്‍കര കോവിലൂര്‍ ശ്രീ കഴുകുവാല്‍വട്ടം ക്ഷേത്രത്തിലാണ് മോഷണശ്രമം നടന്നത്.

 

തിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷ്ടിക്കാൻ കയറിയ കള്ളന്‍ ഉറങ്ങിപ്പോയി. നെയ്യാറ്റിന്‍കര കോവിലൂര്‍ ശ്രീ കഴുകുവാല്‍വട്ടം ക്ഷേത്രത്തിലാണ് മോഷണശ്രമം നടന്നത്. തിടപ്പള്ളിയില്‍ ഉറങ്ങിപ്പോയ കള്ളനെ നാട്ടുകാര്‍ പിടികൂടി. രാവിലെ എത്തിയ പൂജാരി ശ്രീകോവില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.

പൂട്ടിന് തകരാറുണ്ടെന്ന് മനസ്സിലാക്കിയ പൂജാരി ഭാരവാഹികളെ വിളിച്ചുവരുത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തിടപ്പള്ളിയില്‍ കിടന്നുറങ്ങിയ കള്ളനെ കണ്ടെത്തുകയുമായിരുന്നു. ദിണ്ടികല്‍ സ്വദേശിയായ സെന്തില്‍ ആണ് പിടിയിലായത്. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.