പാലക്കാട് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം

 
ഒ​റ്റ​പ്പാ​ലം: പൂ​ട്ടി​ക്കി​ട​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് ഒ​രു​ല​ക്ഷം രൂ​പ​യും റാ​ഡോ വാ​ച്ചും ക​വ​ർ​ന്നു. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 63 പ​വ​നും മോ​ഷ​ണം പോ​യെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ന​ട​ന്ന വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്തു. വാ​ണി​യം​കു​ളം ത്രാ​ങ്ങാ​ലി​യി​ലെ പാ​ർ​മൂ​ച്ചി​ക്ക​ൽ ബാ​ല​കൃ​ഷ്ണ​ന്റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. പു​റ​ത്തു​നി​ന്നും ഏ​ണി ചാ​രി​വെ​ച്ച് വീ​ടി​ന്റെ മു​ക​ൾ നി​ല​യി​ൽ ക​യ​റി ഇ​രു​മ്പ് വാ​തി​ലും മ​ര​വാ​തി​ലും ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് പ്ര​വേ​ശി​ച്ചി​ട്ടു​ള്ള​ത്. മു​ക​ളി​ൽ ക​വ​ർ​ച്ച ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് താ​ഴെ​യെ​ത്തി മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.
താ​ഴെ ബെ​ഡ് റൂ​മി​ലെ ര​ണ്ട് അ​ല​മാ​ര​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും വാ​ച്ചു​മാ​ണ് അ​പ​ഹ​രി​ച്ച​ത്. ബാ​ല​കൃ​ഷ്ണ​ന്റെ ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വീ​ട്ടി​ൽ അ​ല​മാ​ര​യി​ൽ ത​ന്നെ​യാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പൊ​ലീ​സി​ന്റെ​യും വി​ര​ല​ട​യാ​ള വി​ദ​ഗ്‌​ധ​രു​ടെ​യും പ​രി​ശോ​ധ​ന​ക്കു​ശേ​ഷം വീ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.