കവർച്ചക്കേസ്​ പ്രതി മൂന്നു വർഷത്തിനുശേഷം പിടിയിൽ

 

മ​ണി​മ​ല: ക​വ​ർ​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ മൂ​ന്നു​വ​ർ​ഷ​ത്തി​നു​ശേ​ഷം ​പൊ​ലീ​സ് പി​ടി​കൂ​ടി. ക​റു​ക​ച്ചാ​ൽ ഉ​മ്പി​ടി ഭാ​ഗ​ത്ത് പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ ഉ​മ്പി​ടി സോ​ജി എ​ന്ന ദേ​വ​സ്യ വ​ർ​ഗീ​സ്(46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് 2020 സെ​പ്റ്റം​ബ​ർ ആ​റി​ന്​ വെ​ളു​പ്പി​ന്​ ചാ​മം​പ​താ​ൽ ഭാ​ഗ​ത്ത് പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി​യാ​യ യു​വാ​വും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ച കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ചി​ല്ല് അ​ടി​ച്ചു പൊ​ട്ടി​ച്ച്​ മു​ള​ക് സ്പ്രേ ​അ​ടി​ച്ച​ശേ​ഷം അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

കേ​സി​ൽ ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഇ​യാ​ൾ​ക്കാ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​വ​ത്​​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ന​ട​ത്തി​യ തി​ര​ച്ചി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. എ​സ്.​എ​ച്ച്.​ഒ ജ​യ​പ്ര​കാ​ശ്, എ​സ്.​ഐ മാ​രാ​യ ബി​ജോ​യ്, സു​നി​ൽ, എ.​എ​സ്.​ഐ സി​ന്ധു​മോ​ൾ, സി.​പി.​ഒ മാ​രാ​യ ജി​മ്മി ജേ​ക്ക​ബ്, സാ​ജു​ദ്ദീ​ൻ, ജ​സ്റ്റി​ൻ ജേ​ക്ക​ബ്, സ​ജി​ത്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.