തൃശൂരിൽ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മോഷണം: ഒന്നര ലക്ഷം കവര്‍ന്നു ,രണ്ടു പേര്‍ അറസ്റ്റില്‍
ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് പേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ചേങ്ങല സ്വദേശി ചന്ദ്രനോറ വീട്ടില്‍ ബാലകൃഷ്ണന്‍ (42),
Oct 5, 2026, 09:49 IST
തൃശൂര്‍: ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് പേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ചേങ്ങല സ്വദേശി ചന്ദ്രനോറ വീട്ടില്‍ ബാലകൃഷ്ണന്‍ (42), തമിഴ്‌നാട് അടയാര്‍ സ്വദേശി ശേഖരന്‍ (46) എന്നിവരെയാണ് ടെമ്പിള്‍ പോലീസ് എസ്.എച്ച്.ഒ. കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
റെയില്‍വേ മേല്‍ പാലത്തിന് സമീപമുള്ള വാകപ്പാടത്ത് ഉമ്മുവിന്റെ വീട്ടിലായിരുന്നു കവര്‍ച്ച. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ നഷ്ടമായി. പിടിയിലായ ബാലകൃഷ്ണന്റെ പേരില്‍ ഗുരുവായൂര്‍ ടെമ്പിള്‍, വാടാനപ്പിള്ളി, ഗുരുവായൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി ആറ് കേസുകളും, ശേഖരന്റെ പേരില്‍ ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനില്‍ മൂന്ന് കേസുകളും നിലവിലുണ്ട്.