താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് പണം തട്ടി
താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് പണം തട്ടി
Jun 15, 2025, 18:00 IST
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച് പണം തട്ടിയതായി പരാതി. കൊടുവള്ളി സ്വദേശി ജൈസലിന് എതിരെയാണ് പരാതി. താമരശ്ശേരി എളേറ്റിൽ എം ജെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിക്കാണ് പരുക്കേറ്റത്. ബാലുശ്ശേരി പൊലീസിൽ കുട്ടിയുടെ കുടുംബമാണ് പരാതി നൽകിയത്.
ജൈസൽ ബുള്ളറ്റ് വാടകയ്ക്ക് നൽകിയ ശേഷം നിരന്തരം പണം ആവശ്യപ്പെടുകയായിരുന്നു. തട്ടിക്കൊണ്ട് പോയി മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു.