ചാരവൃത്തിക്കേസിൽ തായ്വാനിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
Jan 19, 2026, 18:28 IST
തായ്പേയ്: ചാരവൃത്തിക്കേസിൽ തായ്വാനിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. സ്വയംഭരണ ദ്വീപായ തായ്വാനിൽനിന്നുള്ള സൈനിക വിവരങ്ങൾ ചൈനക്കാർക്ക് കൈമാറുന്നതിന് സൈനിക ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നാരോപിച്ചാണ് അറസ്റ്റ്.
ലിൻ എന്ന ടെലിവിഷൻ റിപ്പോർട്ടറെയും നിലവിലുള്ളതും വിരമിച്ചതുമായ അഞ്ച് സൈനിക ഉദ്യോഗസ്ഥരെയും കസ്റ്റഡിയിലെടുക്കാൻ ജില്ല കോടതി ഉത്തരവിട്ടു.
തായ്വാനെ സ്വന്തം പ്രദേശമായി അവകാശപ്പെടുകയും ബലപ്രയോഗത്തിലൂടെ ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ചൈന ഇതിനായി സൈനിക സമ്മർദം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.