ക്ഷേത്രത്തിൽ കയറി മോഷണം നടത്തിയ കേസ് ; തമിഴ്‌നാട് സ്വദേശി പിടിയിൽ
ക്ഷേത്രത്തിൽ കയറി മോഷണം നടത്തിയ കേസിൽ തമിഴ്‌നാട് പഴനി സ്വദേശിയെ പോലീസ് പിടികൂടി. പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ ക്ഷേത്രത്തിൽ നിന്നും മോഷണം നടത്തിയ കേസിലാണ് ശേഖറി(39) നെ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 21-ാം തിയ്യതി രാത്രിയാണ് കോഴിക്കോട് വട്ടക്കിണർ മീഞ്ചന്ത സ്‌കൂളിന് പിറകിലുള്ള തച്ചമ്പലത്ത് നാഗഭഗവതി കാവിൽ അതിക്രമിച്ച് കയറിയ ശേഖർ രണ്ട് ഭണ്ഡാരത്തിൽ നിന്നായി 4500ഓളം രൂപയും നാഗരൂപങ്ങളും വിളക്കുകളും മോഷണം നടത്തി കൊണ്ട് പോയത്.
തുടർന്ന് ക്ഷേത്ര ഊരാളന്റെ പരാതിയിൽ പന്നിയങ്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും ഇയാളെ മോഷണ മുതൽ ഉൾപ്പെടെ പോലീസ് പിടികൂടുകയുമായിരുന്നു. പന്നിയങ്കര പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ ഷിജു. കെ, സിവിൽ പോലീസ് ഓഫീസർ ബിനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.