തിരിപ്പൂരിൽ കാർ തടഞ്ഞുനിർത്തി ജ്വല്ലറി ഉടമയിൽ നിന്ന് 1.1 കോടി കവർന്ന പ്രതി അറസ്റ്റിൽ
ആഭരണങ്ങൾ വാങ്ങാനായി കരൂരിലെ ജൂവലറി ഉടമ വെങ്കടേഷ് പണവുമായി കോയമ്പത്തൂരിലേക്ക് കാറിൽ പോകുമ്പോഴാണ് പ്രതികൾ കാർതടഞ്ഞ് പണം കവർന്നത്
Updated: Mar 26, 2025, 09:51 IST

കരൂർസ്വദേശി എ. അലാവുദീനെയാണ് അറസ്റ്റ് ചെയ്തത്
തിരിപ്പൂർ : പൊങ്കലൂരിനടുത്ത് കാർ തടഞ്ഞുനിർത്തി ജ്വല്ലറി ഉടമയിൽ നിന്ന് 1.1 കോടി കവർന്ന പ്രതി അറസ്റ്റിൽ. കരൂർസ്വദേശി എ. അലാവുദീനെയാണ് (53) അറസ്റ്റ് ചെയ്തത്. ആഭരണങ്ങൾ വാങ്ങാനായി കരൂരിലെ ജൂവലറി ഉടമ വെങ്കടേഷ് പണവുമായി കോയമ്പത്തൂരിലേക്ക് കാറിൽ പോകുമ്പോഴാണ് പ്രതികൾ കാർതടഞ്ഞ് പണം കവർന്നത്. അവിനാശിപാളയം പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്നും 1.2 ലക്ഷംരൂപയും കവർച്ചയ്ക്ക് ഉപയോഗിച്ച കാറും കണ്ടെടുത്തു. ഇയാൾ നിരവധി ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ മൊത്തം എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 99.16 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ടെന്നും ജില്ലാപോലീസ് അറിയിച്ചു.