വി​ദ്യാ​ർ​ഥി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പിച്ചു ; പ്ര​തി​ക്ക് 20 കൊ​ല്ലം ത​ട​വും പി​ഴ​യും

 

കോ​ഴി​ക്കോ​ട്: ക​ളി​സ്ഥ​ല​ത്തു​നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു പോ​യി ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ പ്ര​തി​ക്ക് 20 കൊ​ല്ലം ത​ട​വും പി​ഴ​യും. 2022 ജ​നു​വ​രി മൂ​ത​ൽ പ​ല ദി​വ​സ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ കൊ​ല്ലം പ​ര​വൂ​ർ തൊ​ടി​യി​ൽ അ​ൻ​സാ​ർ എ​ന്ന നാ​സ​റി​നെ​യാ​ണ് (62) കോ​ഴി​ക്കോ​ട് അ​തി​വേ​ഗ പോ​ക്സോ ജ​ഡ്ജി സി.​എ​സ്. അ​മ്പി​ളി വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 37 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 85,000 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. ശി​ക്ഷ ഒ​ന്നി​ച്ച് 20 കൊ​ല്ലം അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്നും പി​ഴ​സം​ഖ്യ​യി​ൽ​നി​ന്ന് 50,000 രൂ​പ കു​ട്ടി​ക്ക് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ 11 മാ​സം​കൂ​ടി അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. ആ​ർ.​എ​ൻ. ര​ഞ്ജി​ത് ഹാ​ജ​രാ​യി.

കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ൾ ല​ഹ​രി​മു​ക്ത ചി​കി​ത്സ​ക്ക് വി​ധേ​യ​മാ​ക്കി വ​ര​വേ വീ​ണ്ടും മ​യ​ക്കു​മ​രു​ന്ന് ന​ൽ​കാ​മെ​ന്ന് വ​ശീ​ക​രി​ച്ച് വ​രു​ത്തി​യെ​ന്ന് ര​ക്ഷി​താ​വി​ന്റെ പ​രാ​തി​യി​ൽ ക​സ​ബ പൊ​ലീ​സ് മ​യ​ക്കു​മ​രു​ന്ന​ട​ക്കം നാ​സ​റി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​സ​ബ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. പ്ര​ജീ​ഷ് ആ​ദ്യം അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പീ​ഡ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് റീ​ര​ജി​സ്റ്റ​ർ ചെ​യ്തു.

ഇ​ൻ​സ്പെ​ക്ട​ർ എം.​എ​ൽ. ബെ​ന്നി​ലാ​ലു, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി. ​മ​നോ​ജ്കു​മാ​ർ എ​ന്നി​വരാണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചത്.