കിടപ്പുരോഗിയായ വയോധികയുടെ മാല കവർന്നു ; വിഷുദിനത്തിൽ മനംമാറ്റം, ഒടുവിൽ മാല തിരികെ നൽകി മോഷ്ടാവ്
കിടപ്പുരോഗിയായ വയോധികയുടെ മാല കവർന്ന സംഭവത്തിൽ വിഷുദിനത്തിൽ പ്രതീക്ഷിക്കാതെ ഒരു ട്വിസ്റ്റ്. മനംമാറ്റമുണ്ടായ മോഷ്ടാവ് മോഷ്ടിച്ച സ്വർണ്ണമാല വീട്ടുപടിക്കൽ തിരികെ ഏൽപ്പിച്ചു. പനങ്ങാട് സ്വദേശിനിയായ 75 വയസ്സുകാരി രാധയുടെ ഒന്നര പവന്റെ സ്വർണ്ണമാലയാണ് കഴിഞ്ഞ ശനിയാഴ്ച നഷ്ടപ്പെട്ടത്.
Apr 18, 2026, 18:59 IST
കൊച്ചി: കിടപ്പുരോഗിയായ വയോധികയുടെ മാല കവർന്ന സംഭവത്തിൽ വിഷുദിനത്തിൽ പ്രതീക്ഷിക്കാതെ ഒരു ട്വിസ്റ്റ്. മനംമാറ്റമുണ്ടായ മോഷ്ടാവ് മോഷ്ടിച്ച സ്വർണ്ണമാല വീട്ടുപടിക്കൽ തിരികെ ഏൽപ്പിച്ചു. പനങ്ങാട് സ്വദേശിനിയായ 75 വയസ്സുകാരി രാധയുടെ ഒന്നര പവന്റെ സ്വർണ്ണമാലയാണ് കഴിഞ്ഞ ശനിയാഴ്ച നഷ്ടപ്പെട്ടത്.
ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവ്, വീട്ടിൽ മറ്റാരുമില്ലാത്ത തക്കം നോക്കി വയോധികയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ വീട്ടുകാർ പനങ്ങാട് പൊലീസിൽ പരാതി നൽകുകയും അന്വേഷണം നടന്നുവരികയുമായിരുന്നു. എന്നാൽ വിഷു ദിനത്തിൽ രാവിലെ വീട്ടുപടിക്കൽ ഒരു കടലാസ് പൊതി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. തുറന്നു പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ട ഒന്നര പവന്റെ മാല തന്നെയാണെന്ന് വ്യക്തമായത്.