മോഷണത്തിന് ശ്രമിച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി തല്ലിച്ചതച്ച രണ്ട് പേർ പിടിയിൽ
മലപ്പുറം: മലപ്പുറത്ത് മോഷണത്തിന് ശ്രമിച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കിഴിശ്ശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദിൽ അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സ്‌റ്റേഷനറി കടയിൽ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവർ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. ഇരുമ്പ് വടിയും മരത്തിന്റെ തടികളും ഉപയോഗിച്ചായിരുന്നു മർദനം. മർദനമേറ്റ് അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച് പൊലീസിനെ ഏൽപിക്കുകയായിരുന്നു.
കുട്ടികൾക്ക് ക്രൂരമായ മർദനമേൽക്കേണ്ടിവന്നെന്ന് മനസ്സിലാക്കിയ കൊണ്ടോട്ടി പൊലീസ് പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. മർദനത്തിൽ ഗുരുതരമായ പരിക്കേറ്റ കുട്ടികൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുട്ടികൾക്കെതിരെ മോഷണത്തിന് ജുവനൈൽ ബോർഡ് മുമ്ബാകെ റിപ്പോർട്ട് കൊടുത്തതായി പൊലീസ് അറിയിച്ചു