മദ്യപിച്ചുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കത്തി ഉപയോഗിച്ച്‌ കുത്തിപ്പരിക്കേൽപ്പിച്ചു ; മദ്ധ്യവയസ്‌കൻ പിടിയിൽ

 മദ്യപിച്ചുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കത്തി ഉപയോഗിച്ച്‌ കുത്തിപ്പരിക്കേൽപ്പിച്ച മദ്ധ്യവയസ്‌കൻ പിടിയിൽ.കോഴിക്കോട് കല്ലായി റെയിൽവേ സ്‌റ്റേഷന് സമീപത്താണ് കത്തിക്കുത്ത് നടന്നത്. അക്രമം നടത്തിയ എലത്തൂർ പുതിയങ്ങാടി സ്വദേശി മേലെമരക്കാരകത്ത് വീട്ടിൽ മുഹമ്മദ് നിസാറി(53)നെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. 
 
കല്ലായ് സ്വദേശി കോയമോനെയാണ് നിസാർ കുത്തി പരിക്കേൽപ്പിച്ചത്. കല്ലായ് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള നിസാറിന്റെ വാടക വീട്ടിൽ വച്ചാണ് അതിക്രമം നടന്നത്. നിസാറും സുഹൃത്തുകളും ഈ വീട്ടിൽ വച്ച്‌ മദ്യപിക്കുകയായിരുന്നു. ഇതിനിടെ നിസാറിന്റെ ഫോൺ കോയമോൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കാമാണ് കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ ഇയാൾ കോയമോന്റെ മുഖത്തും കഴുത്തിലും വയറിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള കോയമോൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.