ശ്രീലങ്കയിൽ 11കാരിക്ക് നേരെ ലൈംഗികാതിക്രമം ; ബുദ്ധമത സന്യാസി പിടിയിൽ 

 കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം, ശ്രീലങ്കയിൽ മുതിർന്ന ബുദ്ധമത സന്യാസി പിടിയിൽ. 11കാരിയേയാണ് 71കാരനായ മുതിർന്ന ബുദ്ധമത സന്യാസി പീഡിപ്പിച്ചത്.ശനിയാഴ്ചയാണ് പല്ലേഗാമാ ഹെമാറത്താന എന്ന 71കാരനെ അറസ്റ്റ് ചെയ്തത്. കൊളംബോയിലെ ആശുപത്രിയിൽ നിന്നാണ് സന്യാസിയെ അറസ്റ്റ് ചെയ്തത്. 
 
അനുരാധ പുരയിലെ ക്ഷേത്രത്തിൽ മുഖ്യ പൂജാരിയായി ജോലി ചെയ്തിരുന്ന സമയത്ത് 2022ലാണ് ലൈംഗികാതിക്രമം നടന്നത്. ലൈംഗികാതിക്രമത്തിന് കൂട്ട് നിന്നതിന് 11കാരിയുടെ അമ്മയും പിടിയിലായിട്ടുണ്ട്. പീഡന പരാതിക്ക് പിന്നാലെ പല്ലേഗാമാ ഹെമാറത്താനക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു. വൈകാതെ അറസ്റ്റുണ്ടാവണമെന്ന കോടതി ഉത്തരവിന് പിന്നാലെയാണ് പൊലീസ് പല്ലേഗാമാ ഹെമാറത്താനയെ അറസ്റ്റ് ചെയ്തത്.