അമ്പൂരിയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി
അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ചു കൊലപ്പെടുത്തി. അമ്പൂരി സ്വദേശി തോമസ് എബ്രഹാം (62) ആണ് മരിച്ചത്. തിരുവനന്തപുരം അമ്പൂരി കുരുവിക്കോണത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മകൻ ഷൈനു തോമസ് (38) നെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷൈനുവിന്റെ വിവാഹ വാർഷിക ആഘോഷത്തിനിടയിൽ സംഘർഷം ഉണ്ടായതിന് പിന്നാലെ അരുംകൊല നടത്തുകയായിരുന്നു. ഷൈനു പിതാവ് തോമസിനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കേറ്റ അടിയാണ് മരണകാരമെന്നാണ്
പൊലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം, ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ബി ടി എൽ കോളജ് ഓഫ് നഴ്സിസിങ്ങിലെ വിദ്യാർഥിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അരുവിക്കര സ്വദേശി ആദിത്യൻ (19) ആണ് മരിച്ചത്. നാലു പേരുള്ള മുറിയിൽ ആണ് ആദിത്യൻ താമസിച്ചിരുന്നത്. കൂടെയുള്ള വിദ്യാർഥികള്‍ കോളജിൽ നിന്ന് ഹോസ്റ്റലിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ആദിത്യനം മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല.