ദില്ലിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു
ദില്ലിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു.ഗുരുഗ്രാമിലാണ് ഓട്ടോറിക്ഷാ ഡ്രൈവർ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ തട്ടികൊണ്ട് പോയത്. മിസ്സോറാമിനടുത്ത് ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയി സഹോദരിമാരിൽ ഒരാളെ പീഡിപ്പിക്കുകയായിരുന്നു.
ദില്ലിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു.ഗുരുഗ്രാമിലാണ് ഓട്ടോറിക്ഷാ ഡ്രൈവർ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ തട്ടികൊണ്ട് പോയത്. മിസ്സോറാമിനടുത്ത് ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയി സഹോദരിമാരിൽ ഒരാളെ പീഡിപ്പിക്കുകയായിരുന്നു.
പൊലീസ് റിപ്പോർട്ട് പ്രകാരം ഡിസംബർ 13-ന് ഉത്തർപ്രദേശിലെ സീതാപൂരിൽ സ്വദേശിയായ 29 കാരൻ സർവേഷ് ഗ്രാമത്തിലെ വയലിൽ കളിച്ചുകൊണ്ടിരുന്ന ആറ്, എട്ട് വയസ്സുള്ള രണ്ട് സഹോദരിമാരെ പ്രലോഭിപ്പിച്ച് ഓട്ടോറിക്ഷയിൽ കയറ്റി. പ്രതി കുട്ടികളെ ചോക്ലേറ്റ് നൽകി വശീകരിച്ചാണ് ഓട്ടോറിക്ഷയിൽ കയറ്റിയത്. പ്രതിക്കൊപ്പം പെൺകുട്ടിയെക്കണ്ട നാട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു. നാട്ടുകാർ ബഹളം വച്ചപ്പോൾ സർവേഷ് ഓടി രക്ഷപ്പെട്ടു.
സംഭവത്തെത്തുടർന്ന് മനേസർ പൊലീസ് സ്റ്റേഷനിലെയും ക്രൈംബ്രാഞ്ചിലെയും സംഘങ്ങൾ സംയുക്ത അന്വേഷണം ആരംഭിച്ചു. പ്രതി കസാൻ ഗ്രാമത്തിൽ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് പൊലീസ് മനസ്സിലാക്കി. തിങ്കളാഴ്ച സർവേഷ് ഗുരുഗ്രാമിൽ നിന്ന് രക്ഷപ്പെടാൻ പദ്ധതിയിടുന്നതായി അന്വഷണസംഘത്തിന് വിവരം ലഭിച്ചു. പച്ച്ഗാവിനടുത്ത് ബസ് കാത്തുനിൽക്കുന്നതിനിടയ്ക്കാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലിസിനെക്കണ്ട് പരിഭ്രാന്തനായ പ്രതി ഫ്ലൈഓവറിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇരു കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ പ്രതിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി കുറ്റം സമ്മതിച്ചിട്ടുള്ളതായും പൊലീസ് പറഞ്ഞു.
സർവേഷ് വിവാഹിതനും ഒരു പെൺകുട്ടിയുടെ അച്ഛനുമാണ്. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയ്ക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്നും പൊലീസ് അന്വഷിക്കുന്നുണ്ട്.