പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയ  57 കാരനെ പൊലീസ് അറസ്റ്റുചെയ്തു. മൂഡ്ബിദ്രി അജങ്കല്ലു സ്വദേശി പ്രകാശിനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. മൂഡ്ബിദ്രി ലാഡിക്ക് സമീപമുള്ള പ്രാന്ത്യയിൽ താമസക്കാരിയായ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടി താമസിക്കുന്ന വീടിന് സമീപം വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു പ്രതി. 

 

കോട്ടയം :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയ  57 കാരനെ പൊലീസ് അറസ്റ്റുചെയ്തു. മൂഡ്ബിദ്രി അജങ്കല്ലു സ്വദേശി പ്രകാശിനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. മൂഡ്ബിദ്രി ലാഡിക്ക് സമീപമുള്ള പ്രാന്ത്യയിൽ താമസക്കാരിയായ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടി താമസിക്കുന്ന വീടിന് സമീപം വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു പ്രതി. 

വീട്ടിൽ കുട്ടി ഒറ്റയ്ക്കുള്ള സമയങ്ങളിലെല്ലാം പ്രതി വീട്ടിൽ സന്ദർശനം നടത്താറുണ്ടായിരുന്നുവെന്നും കഴിഞ്ഞ ഒരു വർഷമായി ഇയാൾ പലതവണ പീഡിപ്പിച്ചുവരികയാണെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറഞ്ഞു. സംഭവത്തിൽ മൂഡ്ബിദ്രി പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.