14 വയസുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസ് : പ്രതിക്ക് 32 വർഷം കഠിനതടവും പിഴയും
14 വയസുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 32 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
Jun 29, 2026, 18:00 IST
കോഴിക്കോട്: 14 വയസുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 32 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് തിരുവമ്പാടി പുന്നക്കൽ സ്വദേശി സുധാകരനെയാണ്(63) കോഴിക്കോട് സ്‌പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2023-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
തിരുവമ്പാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ദിവസമാണ് കോടതി വാദം പൂർത്തിയാക്കി വിധി പ്രഖ്യാപിച്ചത്. കേസ് രജിസ്റ്റർ ചെയ്ത ഉടൻ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ഇയാക്ക് ജാമ്യം ലഭിച്ചിരുന്നു. അന്നത്തെ തിരുവമ്പാടി പോലീസ് ഇൻസ്‌പെക്ടർ സുമിത് കുമാറിൻറെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിധി പ്രഖ്യാപിച്ചതിനെ തുടർന്ന് ഇയാളെ വീണ്ടും ജയിലിലടച്ചു.