ജോലി വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പഞ്ചായത്തംഗം സി. സുജിത്തിനെ അറസ്റ്റ് ആവശ്യപ്പെട്ട് ബി.ജെ.പി മാര്‍ച്ച്

ജോലി വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലുള്ള പഞ്ചായത്തംഗം സി. സുജിത്തിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്

 

പാലക്കാട്: ജോലി വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലുള്ള പഞ്ചായത്തംഗം സി. സുജിത്തിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശ്രീകൃഷ്ണപുരം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. സി.പി.എം നേതാവായ പ്രതി ജനപ്രതിനിധി സ്ഥാനം രാജി വെക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച സമരക്കാരെ ശ്രീകൃഷ്ണപുരം സി.ഐ സുനില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. തുടര്‍ന്ന് സമരക്കാരും പോലീസും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.

പാര്‍ട്ടി വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി. വേണുഗോപാല്‍ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. നിഷാദ് അധ്യക്ഷത വഹിച്ചു. രാജേഷ്, വിജയന്‍ മലയത്ത്, കെ.എസ്. മജേഷ്, എന്‍. സച്ചിദാനന്ദന്‍, അച്യുതന്‍, സുജിത് പൂക്കോട്ടൂര്‍, വാര്‍ഡ് മെമ്പര്‍ വി. ഗിരിജ എന്നിവര്‍ നേതൃത്വം നല്‍കി.