ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കുനേരെ ലൈം​ഗികാതിക്രമം; തമിഴ്നാട്ടിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ

ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കുനേരെ ലൈം​ഗികാതിക്രമം നടത്തിയ പൂജാരി അറസ്റ്റിൽ. തേനി സ്വദേശി തില​ഗറാണ്(൭൦) അറസ്റ്റിലായത്. തേനി പെരിയകുളത്തെ ഭഗവതി അമ്മൻ ക്ഷേത്രത്തിലാണ് സംഭവം.
 

ചെന്നൈ :   ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കുനേരെ ലൈം​ഗികാതിക്രമം നടത്തിയ പൂജാരി അറസ്റ്റിൽ. തേനി സ്വദേശി തില​ഗറാണ്(൭൦) അറസ്റ്റിലായത്. തേനി പെരിയകുളത്തെ ഭഗവതി അമ്മൻ ക്ഷേത്രത്തിലാണ് സംഭവം.

കുട്ടികൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ മിഠായി നൽകാമെന്ന് പറഞ്ഞ് പൂജാരി കുട്ടികളെ അകത്തേയ്ക്ക് വിളിച്ചു. പെൺകുട്ടിയെ ലൈം​ഗികമായി അതിക്രമിക്കാൻ ശ്രമിച്ചതോടെ ക്ഷേത്രത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു. തുടർന്ന് പെൺകുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു.

വിവരമറിഞ്ഞ രക്ഷിതാക്കളും ബന്ധുക്കളും നട്ടുകാരും  ക്ഷേത്രത്തിൽ എത്തിയതോടെ പൂജാരി വാതിലടച്ച് അകത്തിരുന്നു. പിന്നീട് പൊലീസെത്തിയാണ് ഇയാളെ പുറത്തിറക്കിയത്.  കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പെരിയകുളം വടക്കരൈയ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.