കൊല്ലത്ത് പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം :തമിഴ്നാട് സ്വദേശി പിടിയിൽ

കെഎസ്ആർടിസി പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. തമിഴ്നാട്കുളച്ചൽ സ്വദേശി സെൽഡൺ പനീർസെൽവം ആണ് പിടിയിലായത്.
 


കൊല്ലം: കെഎസ്ആർടിസി പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. തമിഴ്നാട്കുളച്ചൽ സ്വദേശി സെൽഡൺ പനീർസെൽവം ആണ് പിടിയിലായത്. കൊല്ലം–കുളത്തൂപ്പുഴ റൂട്ടിലോടുന്ന പ്രിയദർശിനി ബസിലായിരുന്നു അതിക്രമം. റെയിൽവേ സ്റ്റഷൻ പരിസരത്തുനിന്ന് ബസിൽ കയറിയ സെൽഡൺ ബസ് ചിന്നക്കട ഭാഗത്ത് എത്തിയപ്പോഴാണ് കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയത്. ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു.

ഇതോടെ യാത്രക്കാർ കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസുകാരോടും ഡെൽസൺ മോശമായ് പെരുമാറി. അവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് കൊല്ലം ഈസ്റ്റ്‌ പൊലീസ് എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്നു പരാക്രമം എന്ന് പൊലീസ് പറഞ്ഞു.