പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം : 76 കാരനായ അധ്യാപകന് 10 വർഷം തടവും 10000 രൂപ പിഴയും
പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന് പത്തുവർഷം തടവിനും 10000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. 2023 ഫെബ്രുവരി രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ പഠിപ്പിക്കവേ കുട്ടിയുടെ സ്വകാര്യഭാഗത്ത് പ്രതി കടന്നു പിടിക്കുകയായിരുന്നു.
തിരുവനന്തപുരം: പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന് പത്തുവർഷം തടവിനും 10000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. 2023 ഫെബ്രുവരി രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ പഠിപ്പിക്കവേ കുട്ടിയുടെ സ്വകാര്യഭാഗത്ത് പ്രതി കടന്നു പിടിക്കുകയായിരുന്നു. അന്ന് ക്ലാസ്സിൽ മറ്റു കുട്ടികൾ ഇല്ലാത്ത സമയത്താണ് പ്രതി ഇത് ചെയ്തത്. ഈ സംഭവത്തിൽ ഭയന്ന കുട്ടി പുറത്ത് ആരോടും പറഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞ് ട്യൂഷൻ ക്ലാസ്സിൽ പോകാൻ കുട്ടി വിസമ്മതിചതിനാൽ കാര്യം തിരക്കിയപ്പോൾ വീട്ടുകാരോട് സംഭവം പറഞ്ഞത്. ഇത് കൂടാതെ ട്യൂഷൻ സെൻറർ പ്രിൻസിപ്പലിനോടും കാര്യം അറിയിച്ചു.
മുട്ടത്തറ വില്ലേജിൽ അംബിക ഭവൻ വീട്ടിൽ ദേവദാസിനെയാണ് (76) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ് ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും പിഴത്തുക അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു.
പ്രിൻസിപ്പലും വീട്ടുകാരും കൂടി ചേർന്ന് പൊലീസിനെ അറിയിച്ചു. ഭാര്യയും താനും രോഗികൾ ആണെന്നും മക്കൾ ഇല്ലാത്തതിനാൽ ശിക്ഷ കുറയ്ക്കണമെന്ന് പ്രതി കോടതിയുടെ അപേക്ഷിച്ചു. എന്നാൽ അധ്യാപകനായ പ്രതി ചെയ്ത കൃത്യത്തിന് യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു.