വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി: പാലക്കാട് അഭിഭാഷകനെതിരേ കേസെടുത്തു
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി, അഭിഭാഷകനെതിരേ പോലീസ് കേസെടുത്തു
പാലക്കാട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി, അഭിഭാഷകനെതിരേ പോലീസ് കേസെടുത്തു. പാലക്കാട് കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന പാലക്കാട് സ്വദേശി മുഹമ്മദ് ഹാഷിമിനെതിരേയാണ് അതേ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷക കോട്ടായി പോലീസില്‍ പരാതി നല്‍കിയത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി, പാലക്കാട് ലോഡ്ജിലെത്തിച്ചും യുവതിയുടെ വീട്ടില്‍ വച്ചും പല തവണ പീഡിപ്പിച്ചെന്നും നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. ബന്ധത്തെക്കുറിച്ച് പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി ഉണ്ടായിരുന്നുവെന്നും രണ്ട് ഗ്രാം സ്വര്‍ണവും 89,300 രൂപയും മുഹമ്മദ് ഹാഷിം യുവതിയില്‍ നിന്ന് കൈക്കലാക്കിയതായും പരാതിയില്‍ പറയുന്നുണ്ട്. അടുത്ത മാസം എട്ടിന് മറ്റൊരു യുവതിയുമായി മുഹമ്മദ്ഹാഷിമിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. കോട്ടായി പോലീസ് അന്വേഷണമാരംഭിച്ചു.