ലൈംഗിക അതിക്രമ കേസിൽ നിരപരാധിയെന്ന് വാദം: കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയ സവാദ് വീണ്ടും ലൈംഗിക അതിക്രമ കേസിൽ പിടിയിൽ
ലൈംഗിക അതിക്രമ കേസിൽ നിരപരാധിയെന്ന് വാദം: കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയ സവാദ് വീണ്ടും ലൈംഗിക അതിക്രമ കേസിൽ പിടിയിൽ
ലൈംഗിക അതിക്രമം കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സവാദ് നിരപരാധിയാണെന്ന് വാദിച്ച് കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയ സവാദ് വീണ്ടും ലൈംഗിക അതിക്രമം നടത്തിയ കേസിൽ പിടിയിൽ.
Updated: Jun 21, 2025, 10:56 IST
തൃശൂർ: ലൈംഗിക അതിക്രമം കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സവാദ് നിരപരാധിയാണെന്ന് വാദിച്ച് കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയ സവാദ് വീണ്ടും ലൈംഗിക അതിക്രമ കേസിൽ പിടിയിൽ.ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസിൽ വച്ചായിരുന്നു സവാദ് ലൈംഗിക അതിക്രമം നടത്തിയത്.
യുവതി അന്നുതന്നെ തൃശൂർ ഈസ്റ്റ് പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.2023ൽ നെടുമ്പാശ്ശേരിയിൽ വച്ച് ബസിൽ തൃശ്ശൂർ സ്വദേശിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് അറസ്റ്റിലായ വ്യക്തിയാണ് സവാദ്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സവാദ് നിരപരാധിയാണെന്ന് വാദിച്ച് ആൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു. വടകര സ്വദേശിയാണ് സവാദ്.