പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലെെംഗികാതിക്രമം ;  മലയാളി കത്തോലിക്കാ പുരോഹിതൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ മലയാളി കത്തോലിക്കാ പുരോഹിതനെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തതു.

 

 പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ മലയാളി കത്തോലിക്കാ പുരോഹിതനെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തതു.ടൊറന്റോ അതിരൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന ഫാ. ജെയിംസ് ചേരിക്കലിനെയാണ് (60) അറസ്റ്റ് ചെയ്തത്. ഇയാൾ കോഴിക്കോട് സ്വദേശിയാണ്.

2024മുതൽ ബ്രോംപ്ടണിലെ സെന്റ് ജെറോംസ് കത്തോലിക്കാ പള്ളിയിൽ പാസ്റ്ററായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഇയാൾ. സംഭവത്തിൽ ടൊറന്റോ അതിരൂപത ഫാ. ജെയിംസ് ചേരിക്കലിനെ പുറത്താക്കിയിട്ടുണ്ട്. ഡിസംബർ 18നാണ് പൊലീസ് ഫാ. ജെയിംസ് ചേരിക്കലിനെതിരെ കേസെടുത്തത്.