മു​ന​മ്പ​ത്ത് അ​ന​ധി​കൃ​ത​മാ​യി ചെ​റു​മീ​നു​ക​ളെ പി​ടി​ച്ച ബോട്ട് ഫിഷറീസ് പിടിയിൽ

 

 വൈ​പ്പി​ൻ: മു​ന​മ്പ​ത്ത് അ​ന​ധി​കൃ​ത​മാ​യി ചെ​റു​മീ​നു​ക​ളെ പി​ടി​ച്ച ‘അ​നു​ഗ്ര​ഹ’ എ​ന്ന ബോ​ട്ട് ഫി​ഷ​റീ​സ് വ​കു​പ്പും മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റും ചേ​ർ​ന്ന് പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​പ്പി​ൻ ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ ജി​ബി​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ഗ​സ്റ്റ് 20ന് ​വൈ​കു​ന്നേ​രം ആ​റു​മ​ണി​യോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി ബോ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

നി​യ​മ​വി​രു​ദ്ധ​മാ​യി പി​ടി​ച്ചെ​ടു​ത്ത ഒ​മ്പ​ത് ട​ണ്ണോ​ളം ചെ​റു​മ​ത്സ്യ​ങ്ങ​ളും ബോ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. കി​ളി​മീ​ൻ, ഉ​ലു​വ​ച്ചി, പാ​മ്പാ​ട തു​ട​ങ്ങി​യ ഇ​ന​ത്തി​ൽ​പ്പെ​ട്ട വ​ള​ർ​ച്ച​യെ​ത്താ​ത്ത മീ​നു​ക​ളാ​ണ് ഇ​വ​യി​ല​ധി​ക​വും. മെ​ക്കാ​നി​ക് എ​സ്. ജോ​യ്, ഫി​ഷ​റി ഗാ​ർ​ഡു​മാ​രാ​യ ഇ.​എ​സ് അ​നീ​ഷ്, യു.​എ റോ​യ്, റാ​ഫേ​ൽ പി​ങ്ക്സ​ൺ, റ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ, ജി​പ്സ​ൺ എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

പി​ടി​ച്ചെ​ടു​ത്ത ബോ​ട്ടി​നും മീ​നി​നു​മെ​തി​രെ​യു​ള്ള തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി എ​റ​ണാ​കു​ളം ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി. ​സി​ന്ധു അ​ജു​ഡി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.