ചന്ദനക്കടത്ത് കേസിലെ പ്രതിയടക്കം രണ്ട് പേർ കഞ്ചാവുമായി പിടിയിൽ

 

കൽപ്പറ്റ: കാറിൽ കടത്തുകയായിരുന്ന ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി.സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടി പുൽപ്പള്ളി പെരിക്കല്ലൂർ കടവ് ഭാഗത്ത് നടത്തിയ പെട്രോളിങ്ങിനിടെയാണ്  മാരുതി കാറിൽ കടത്തുകയായിരുന്ന ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടിയത്.  സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ
ബത്തേരി , സ്കൂൾ കുന്ന് സ്വദേശിയായ  പാലത്തി വീട്ടിൽ ജുനൈസ് (32 ),
കുപ്പാടി മൂന്നാം മൈൽ സ്വദേശി തയ്യിൽ വീട്ടിൽ മുഹമ്മദ് മകൻ സുബിർ( 26) എന്നിവരെ  അറസ്റ്റ് ചെയ്തു. 

പ്രതികൾ സ്ഥിരമായി കർണാടകയിലെ ബൈരകുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി ബത്തേരി ടൗൺ ഭാഗങ്ങളിൽ ചില്ലറ വിൽപന നടത്തി വരികയായിരുന്നു.പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 30000 രൂപ വിലവരും.

പ്രതി ജുനൈസ് ചന്ദന കടത്ത് കേസിലും, അടിപിടി കേസിലും. ബത്തേരി , അമ്പലവയൽ പോലീസ് സ്റ്റേഷനുകളിൽ പ്രതിയാണ്
സുബിർ എന്നയാൾ. കഞ്ചാവ് , അടിപിടി കേസുകളിലും പ്രതിയാണ് . എക്സൈസ് ഇൻസ്പെക്ടർ വി ആർ ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ , ബാബുരാജ്, പ്രിവന്റീവ് ഓഫീസർ  മനോജ് കുമാർ.പി. കെ,സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്, ഇ.ബി. ശിവൻ. എം.എം. ബിനു. ഡ്രൈവർ.എൻ.എം. അൻവർ സാദത്ത് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ  പ്രതികളെ റിമാൻഡ് ചെയ്തു.