സംരക്ഷകർ തന്നെ വിനാശകരായി മാറിയ അപൂർവമായ കുറ്റകൃത്യമാണ് ശബരിമല സ്വർണക്കൊള്ള : ഹൈക്കോടതി

 

സംരക്ഷകർ തന്നെ വിനാശകരായി മാറിയ അപൂർവമായ കുറ്റകൃത്യമാണ് ശബരിമല സ്വർണക്കൊള്ളയെന്ന് ഹൈക്കോടതി. കേസിലെ പ്രതികളുടെ ജാമ്യ ഹർജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമർശങ്ങളുള്ളത്. കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കരുതെന്ന് എസ്ഐടിക്കെതിരെ കോടതി മുന്നറിയിപ്പ് നൽകി. 

ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും അതൃപ്തി രേഖപ്പെടുത്തികൊണ്ടാണ് കോടതിയുടെ മുന്നറിയിപ്പ്. എ. പത്മകുമാർ പ്രസിഡന്റായ ബോർഡിലെ മറ്റ് അംഗങ്ങൾക്ക് ക്രിമിനൽ ഉത്തരവാദിത്തം ഉണ്ടെന്നും കെ.പി. ശങ്കർദാസിലേക്കും എൻ. വിജയകുമാറിലേക്കും അന്വേഷണം പോകാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.