3 വയസുകാരിയെ കൊന്ന് മൃതദേഹം കത്തിച്ച കേസിൽ ബന്ധു പിടിയിൽ
മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതി പിടിയിൽ . താനെ ജില്ലയിലാണ് സംഭവം. മൂന്ന് വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയതിന് കുട്ടിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
മുംബൈ: മഹാരാഷ്ട്രയില്‍ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതി പിടിയിൽ . താനെ ജില്ലയിലാണ് സംഭവം. മൂന്ന് വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയതിന് കുട്ടിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
നവംബര്‍ 18-ന് താനെയിലെ പ്രേംനഗറിലെ വീടിന് സമീപത്ത് നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാവിന്റെ പരാതിയില്‍ മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 21-നാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. എന്നാല്‍ താന്‍ മനഃപൂര്‍വം കൊലപ്പെടുത്തിയതല്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. കുട്ടിക്കൊപ്പം കളിക്കുന്ന വേളയില്‍ തമാശയ്ക്ക് അവളെ തല്ലുകയും തുടര്‍ന്ന് കുട്ടിയുടെ തല സ്ലാബില്‍ ഇടിച്ച് മരണം സംഭവിക്കുകയും ചെയ്തുവെന്നണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
പരിഭ്രാന്തനായി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചുവെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.