ഏ​ഴു​വ​യ​സ്സു​കാ​ര​നു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ബ​ന്ധു​വി​ന് 15 വ​ർ​ഷം ക​ഠി​ന​ തടവ്

 

പ​ട്ടാ​മ്പി: ഏ​ഴു​വ​യ​സ്സു​കാ​ര​നു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ബ​ന്ധു​വി​ന് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും 1,50,000 രൂ​പ പി​ഴ​യും ശി​ക്ഷ. ക​ല്ല​ടി​ക്കോ​ട് വാ​ലി​ക്കോ​ട് നെ​ല്ല​റോ​ഡ് വീ​ട്ടി​ൽ അ​ബ്ദു​ൽ ഖാ​ദ​റി​നെ​യാ​ണ് (50) പ​ട്ടാ​മ്പി അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ സം​ഖ്യ ഇ​ര​ക്ക് ന​ൽ​കാ​നും വി​ധി​യി​ലു​ണ്ട്. 2021ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ ക​ല്ല​ടി​ക്കോ​ട് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​യി​രു​ന്ന ഡോ​മി​നി​ക് ദേ​വ​രാ​ജാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. എ​സ്. നി​ഷ വി​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി.