പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിനതടവ്

പത്താം ക്ലാസുകാരിയായ പട്ടികജാതി വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു. കിളിമാനൂർ ചൊറിയണംകോട് സ്വദേശി ശ്രീഹരി (29)യെയാണ് ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാർ ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം 16 മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
 
2019-ലാണ് സംഭവം നടന്നത്. വിവാഹിതനായ പ്രതി പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പെൺകുട്ടി ഗർഭിണിയാകുകയും ചെയ്തു. കിളിമാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് അന്വേഷണം പൂർത്തിയാക്കിയത്. ആറ്റിങ്ങൽ ഡിവൈ.എസ്പി ടി.ജയകുമാർ കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. യു. സലിംഷ, അഡ്വ. നീലിമ ആർ. കൃഷ്ണൻ എന്നിവർ ഹാജരായി.