പുതുശേരിയില്‍ കരോള്‍ സംഘത്തിനെതിരേ ആക്രമണം: ഒരാള്‍ അറസ്റ്റില്‍

പുതുശേരിയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുതുശേരി കാളാണ്ടിത്തറ സ്വദേശി അശ്വിന്‍ രാജിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്ത്. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്്. അശ്വിന്‍ രാജിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. 

 

പാലക്കാട്: പുതുശേരിയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുതുശേരി കാളാണ്ടിത്തറ സ്വദേശി അശ്വിന്‍ രാജിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്ത്. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്്. അശ്വിന്‍ രാജിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. 

ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് പുതുശേരി സുരഭി നഗറില്‍ കുട്ടികളടങ്ങുന്ന കരോള്‍ സംഘത്തെ ആക്രമിച്ചത്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ്്, ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് കരോള്‍ സംഘം കസബ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബാന്‍ഡ് സെറ്റും സാമഗ്രികളും നശിപ്പിച്ചിട്ടുണ്ട്്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.