പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് :  സൈക്യാട്രിക് കൗൺസിലർ റിമാൻഡിൽ

മാനസിക സമ്മർദ്ദത്തെ തുടർന്ന് കൗൺസലിംഗിനായെത്തിയ പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടറെ കോടതി റിമാന്റ് ചെയ്തു. കോഴിക്കോട് തൊണ്ടയാട് കുടമോളിക്കുന്ന് സ്വദേശിയും സൈക്യാട്രിക് കൗൺസലറുമായ ഡോ. യഹിയ ഖാനെ(54)യാണ് ജയിലിലടച്ചത്.

 

കോഴിക്കോട്: മാനസിക സമ്മർദ്ദത്തെ തുടർന്ന് കൗൺസലിംഗിനായെത്തിയ പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടറെ കോടതി റിമാന്റ് ചെയ്തു. കോഴിക്കോട് തൊണ്ടയാട് കുടമോളിക്കുന്ന് സ്വദേശിയും സൈക്യാട്രിക് കൗൺസലറുമായ ഡോ. യഹിയ ഖാനെ(54)യാണ് ജയിലിലടച്ചത്. തൃശ്ശൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. വർഷം ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

 കോഴിക്കോട് പാലാഴിയിലെ ഇയാളുടെ കൗൺസലിംഗ് കേന്ദ്രത്തിൽ ചികിത്സക്കായി അമ്മയോടൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. എന്നാൽ ചികിത്സയുടെ ഭാഗമാണെന്ന വ്യാജേന ഇയാൾ തന്ത്രപൂർവം പെൺകുട്ടിയെ മാത്രം സ്വന്തം കാറിൽ കയറ്റി കോഴിക്കോട് ബീച്ച് പരിസരം, താമരശ്ശേരി എന്നിവിടങ്ങളിൽ എത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഇതേ തുടർന്ന് കടുത്ത മാനസി ആഘാതത്തിലായ പെൺകുട്ടി ഫെബ്രുവരി മാസത്തിൽ തൃശ്ശൂർ വനിതാ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. കുറ്റകൃത്യം നടന്നത് കോഴിക്കോട് പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷൻ പരിധിയിലായതിനാൽ കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു. പന്തീരാങ്കാവ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യഹിയ ഖാനെതിരേ സമാനമായ പരാതികൾ ലഭിക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.