സ്വത്ത് തർക്കം ; ഉത്തർപ്രദേശിൽ അമ്മയെയും സഹോദരനെയും വെടിവച്ചുകൊന്ന് യുവാവ്
സ്വത്തു തർക്കത്തെത്തുടർന്ന് യുവാവ് അമ്മയെയും സഹോദരനെയും വെടിവച്ചുകൊന്നു. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം.ഒളിവിൽ പോയ ബന്ദ സ്വദേശി രാജ്‌കിഷോർ ഗുപ്‌തയാണ് പ്രതി. കുടുംബസ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാജ്‌കിഷോറിന്റെ പിതാവാണ് സ്വത്ത് വിറ്റത്.
May 11, 2026, 18:45 IST

എന്നാൽ ഇതിന്റെ വിഹിതം നൽകാത്തതിൽ രാജ്‌കിഷോർ കടുത്ത അമർഷത്തിലായിരുന്നു. ഇന്ന് രാവിലെ ഇതേച്ചൊല്ലി വീട്ടിൽ തർക്കമുണ്ടാവുകയും, പ്രകോപിതനായ രാജ്‌കിഷോർ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് അമ്മയ്ക്കും സഹോദരനും നേരെ വെടിയുതിർക്കുകയുമായിരുന്നു.