തൃശൂരിൽ ആകർഷകമായ പലിശയും നിക്ഷേപം ഇരട്ടിയാക്കാമെന്ന മോഹന വാഗ്ദാനവും നൽകി പണം തട്ടിയ കേസ് : സ്വകാര്യ ധനകാര്യ സ്ഥാപനം അടച്ചുപൂട്ടി
ആകർഷകമായ പലിശയും നിക്ഷേപം ഇരട്ടിയാക്കാമെന്ന മോഹന വാഗ്ദാനവും നൽകി പണം തട്ടിയ സ്വകാര്യ ധനകാര്യ സ്ഥാപനം അടച്ചുപൂട്ടി. ചേലക്കര, വെങ്ങാനെല്ലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ മൂന്ന് കുടുംബങ്ങളിൽ നിന്നായി 18,85,000 രൂപയാണ് തട്ടിയെടുക്കപ്പെട്ടത്
തൃശൂർ: ആകർഷകമായ പലിശയും നിക്ഷേപം ഇരട്ടിയാക്കാമെന്ന മോഹന വാഗ്ദാനവും നൽകി പണം തട്ടിയ സ്വകാര്യ ധനകാര്യ സ്ഥാപനം അടച്ചുപൂട്ടി. ചേലക്കര, വെങ്ങാനെല്ലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ മൂന്ന് കുടുംബങ്ങളിൽ നിന്നായി 18,85,000 രൂപയാണ് തട്ടിയെടുക്കപ്പെട്ടത്.മെൽക്കർ നിധി ലിമിറ്റഡ്, മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ് എന്നീ സ്ഥാപനങ്ങളാണ് തട്ടിപ്പിന് പിന്നിൽ.
മാസം 12.25 ശതമാനം പലിശ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ചേലക്കര വെങ്ങാനെല്ലൂർ സ്വദേശി കെ.പി. ബെന്നിയിൽനിന്ന് മാത്രം 3,80,000 രൂപകൈപ്പറ്റി. വെങ്ങാനല്ലൂർ, മുള്ളൂർക്കര സ്വദേശികളായ രണ്ട് നിക്ഷേപകരിൽ നിന്നായി 15 ലക്ഷം രൂപ ഉൾപ്പെടെ മൊത്തം 18,80,000 രൂപയുടെ തട്ടിപ്പാണ് നടന്നത്. നിക്ഷേപ കാലാവധി പൂർത്തിയായി പണം ആവശ്യപ്പെട്ട് നിക്ഷേപകർ എത്തിയപ്പോഴാണ് സ്ഥാപനം അടച്ചുപൂട്ടിയ നിലയിൽ കണ്ടെത്തിയത്. നിക്ഷേപകർക്ക് നഷ്ടം വരുത്തണമെന്ന ലക്ഷ്യത്തോടെ, സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ള അഞ്ചുപേർ വിശ്വാസവഞ്ചന നടത്തി എന്നാണ് പോലിസിൽ നൽകിയ പരാതിയിൽ പറയുന്നത്. വടക്കാഞ്ചേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിച്ചു. പണം തട്ടിയെടുത്ത് മുങ്ങിയ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്.