പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വായ്പ തട്ടിപ്പ് കേസ്
May 20, 2026, 19:44 IST
പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വായ്പ തട്ടിപ്പ് കേസ്. കോഴിക്കോട് സിറ്റി പൊലീസിന് കീഴിലുള്ള സഹകരണ സംഘത്തിലാണ് തട്ടിപ്പ് നടന്നത്.കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ടര ലക്ഷം രൂപയുടെ വായ്പ രേഖയിന്മേൽ 25 ലക്ഷത്തിൻറെ വായ്പയാണ് അനുവദിച്ചത്.
ജാമ്യം നിന്ന ജീവനക്കാരനാണ് പരാതി നൽകിയത്. സംഘത്തിൻറെ ഡയറക്ടർ ബോർഡിലെ 11 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സഹകരണ വകുപ്പ് ഇൻസ്പെക്ടറെയും കേസിൽ പ്രതി ചേർത്തു. നിലവിലെ ഭരണസമിതിയിൽ ഏറെയും ഇടത് അനുകൂല ജീവനക്കാറാണ്. നേരത്തെ നൽകിയ പരാതിയിൽ കേസ് എടുക്കാഞ്ഞതിനെത്തുടർന്ന് പരാതിക്കാരൻ സിറ്റി പൊലീസ് കമ്മീഷണർക്ക് വീണ്ടും പരാതി നൽകുകയായിരുന്നു.