ക്ഷേത്രോത്സവത്തിനിടെ പൊലീസിന് നേരെ ലഹരിസംഘത്തിൻറെ ആക്രമണം
പെരിങ്ങിലിപ്പുറം ശ്രീ ഭുവനേശ്വരി ക്ഷേത്രോത്സവത്തിനിടെ പൊലീസിന് നേരെ ലഹരിസംഘത്തിൻറെ ആക്രമണം. സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേൽക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.അഭിജിത്ത് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Apr 2, 2026, 19:10 IST

ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകൾക്ക് ശേഷം സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ യുവാക്കളെ പറഞ്ഞയക്കുന്നതിനിടെയാണ് അഭിജിത്തിൻറെ കൈവശമുണ്ടായിരുന്ന കഞ്ചാവ് പൊതി പൊലീസിൻറെ ശ്രദ്ധയിൽപ്പെട്ടത്.
ഇയാളെ ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ലഹരിസംഘത്തിൽപ്പെട്ടവരും അവിടെ കൂടിയവരും അറസ്റ്റ് തടസ്സപ്പെടുത്തി പൊലീസിനെതിരെ തിരിയുകയായിരുന്നു.