സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 28 ലക്ഷം രൂപയും സ്വർണ്ണവും കവർന്ന മൂന്നുപേർ പിടിയിൽ
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കണ്ണിൽ മുളകുപൊടി വിതറി 28 ലക്ഷം രൂപയും സ്വർണ്ണവും കവർന്ന കേസിൽ മൂന്നുപേരെ പൊലീസ് പത്തുമിനിറ്റിനകം പിടികൂടി.
Jun 27, 2026, 18:16 IST
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കണ്ണിൽ മുളകുപൊടി വിതറി 28 ലക്ഷം രൂപയും സ്വർണ്ണവും കവർന്ന കേസിൽ മൂന്നുപേരെ പൊലീസ് പത്തുമിനിറ്റിനകം പിടികൂടി.
മീനച്ചിൽ കിടങ്ങൂർ തട്ടേമാട്ടേൽ വീട്ടിൽ ശ്രീജിത്ത് ബെന്നി (27), കഞ്ഞിക്കുഴി എസ് എൽ പുരം തിരുവാതിര വീട്ടിൽ അരവിന്ദ് (27), കോട്ടയം കടപ്പൂർ വട്ടുകുളം എർത്തയിൽ വീട്ടിൽ അനീഷ് ജെയിംസ് (22) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.