ഈരാറ്റുപേട്ടയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
ഈരാറ്റുപേട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തീക്കോയി മാവടി, വെള്ളികുളം ഭാഗത്ത് മഠത്തിൽ വീട്ടിൽ ജിൻസ് മോൻ തോമസിനെയാണ് (25) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, കൂടാതെ കൈയിൽ കരുതിയിരുന്ന കളിത്തോക്ക് കൊണ്ട് അതിജീവിതയുടെ തലക്ക് നേരെ ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട എസ്.എച്ച്.ഒ പി.എസ്. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.