പോക്സോ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെ ട്രാൻസ്‌ജെൻഡർ യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി തട്ടിയത് ലക്ഷങ്ങൾ ; 21കാരൻ അറസ്റ്റിൽ

 

 പോക്സോ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെ ട്രാൻസ്‌ജെൻഡർ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ 21കാരൻ അറസ്റ്റിൽ.മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫിയാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.

സോഷ്യൽ മീഡിയ വഴിയാണ് പ്രതി ട്രാൻസ് വുമണുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ലൈംഗികമായി ഉപദ്രവിക്കുകയും, ആരും കാണാതെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. ഈ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്.