പെ​രു​മ്പാ​വൂരിൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേർ പിടിയിൽ  

 

പെ​രു​മ്പാ​വൂ​ര്‍: ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പ​ശ്​​ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ലാ​യി. മൂ​ര്‍ഷി​ദാ​ബാ​ദ് ബു​ധാ​ര്‍പാ​റ​യി​ല്‍ കാ​ജോ​ള്‍ ഷെ​യ്ക്ക് (22), മ​ധു​ബോ​ണ​യി​ല്‍ ന​വാ​ജ് ശ​രീ​ഫ് ബി​ശ്വാ​സ് (29) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ബം​ഗാ​ളി​ല്‍ നി​ന്ന് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് പെ​രു​മ്പാ​വൂ​രി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ചെ പ​ശ്​​ചി​മ ബം​ഗാ​ളി​ൽ നി​ന്ന് ആ​ലു​വ​യി​ല്‍ ട്രെ​യി​ന്‍ മാ​ര്‍ഗം എ​ത്തി​യ പ്ര​തി​ക​ള്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വ​രു​ന്ന വ​ഴി പാ​ല​ക്കാ​ട്ടു​താ​ഴം ഭാ​ഗ​ത്തു​വെ​ച്ചാ​ണ്​​ പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വ് അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കി​ട​യി​ലാ​ണ് വി​ല്‍പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ന്‍ ക്ലീ​ന്‍ പെ​രു​മ്പാ​വൂ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന.