പത്തനംതിട്ടയിൽ എസ്എസ്എൽസി പരീക്ഷയെഴുതാൻ  വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയത് മദ്യലഹരിയില്‍

പരിശോധനയിൽ വിദ്യാർത്ഥിയുടെ ബാ​ഗിൽ നിന്ന്  മദ്യക്കുപ്പിയും പതിനായിരം രൂപയും കണ്ടെടുത്തു. പരീക്ഷയ്ക്ക് ശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണ് കുട്ടിയുടെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

 
sslc

പരീക്ഷയ്ക്ക് ശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണ് കുട്ടിയുടെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു

പത്തനംതിട്ട : പത്തനംതിട്ടയിൽ എസ്എസ്എൽസി പരീക്ഷയെഴുതാൻ  വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയത് മദ്യലഹരിയില്‍.  കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് സംഭവം. പരീക്ഷ ഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിക്കെത്തിയ അധ്യാപകന് സംശയം തോന്നിയതിനെ തുടർന്ന് ബാ​ഗ് പരിശോധിക്കുകയായിരുന്നു. 

പരിശോധനയിൽ വിദ്യാർത്ഥിയുടെ ബാ​ഗിൽ നിന്ന്  മദ്യക്കുപ്പിയും പതിനായിരം രൂപയും കണ്ടെടുത്തു. പരീക്ഷയ്ക്ക് ശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണ് കുട്ടിയുടെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ക്ലാസിൽ നിന്ന് പുറത്താക്കിയ  വിദ്യാര്‍ത്ഥിയെ രക്ഷിതാക്കൾ വീട്ടിലേക്ക് കൊണ്ടുപോയി. 

പരീക്ഷയ്ക്ക് ശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണ് കുട്ടിയുടെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടി പരീക്ഷയെഴുതിയില്ല.