പത്തനംതിട്ടയിൽ പോക്സോ കേസിൽ പ്രതിക്ക് 10 വർഷം തടവും പിഴയും
May 19, 2023, 20:54 IST
അടൂർ: പോക്സോ കേസിൽ പ്രതി കൊല്ലം ഉളിയക്കോവിൽ ഞാറവിള വടക്കേതിൽ വീട്ടിൽ ബാലുവിന് (36) 10 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും അതിവേഗ പ്രത്യേക കോടതി ജഡ്ജി എ.സമീർ ശിക്ഷ വിധിച്ചു.
വാർപ്പ് പണിയുടെ സഹായിയായ വന്ന ബാലു 14 വയസ്സുള്ള അതിജീവിതയെ ഉപദ്രവിക്കുകയായിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സ്മിത ജോൺ ഹാജരായി.