അ​ട​ച്ചി​ട്ട വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ; ദമ്പതിമാർ അ​റ​സ്റ്റി​ൽ

 

പാ​ലോ​ട്: ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്ന് അ​ട​ച്ചി​ട്ട വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന ദമ്പതിമാർ അ​റ​സ്റ്റി​ൽ. വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​നൂ​ർ ക​ട​യി​ൽ മു​ട​മ്പ് പ​ഴ​വി​ളാ​ക​ത്ത് വീ​ട്ടി​ൽ കൊ​പ്ര ബി​ജു എ​ന്ന രാ​ജേ​ഷ്(42), ഭാ​ര്യ ഇ​ടു​ക്കി ഉ​ടു​മ്പ​ൻ​ചോ​ല ക​ർ​ണ​പു​രം കൂ​ട്ടാ​ർ ച​ര​മൂ​ട് രാ​ജേ​ഷ് ഭ​വ​നി​ൽ രേ​ഖ (33), പാ​ലോ​ട് ന​ന്ദി​യോ​ട് ആ​ലം​പാ​റ തോ​ട്ട​രി​ക​ത്ത് വീ​ട്ടി​ൽ റെ​മോ എ​ന്ന അ​രു​ൺ (27), ഭാ​ര്യ പാ​ങ്ങോ​ട് വെ​ള്ള​യം​ദേ​ശം കാ​ഞ്ചി​ന​ട തെ​ക്കു​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ശി​ൽ​പ(26) എ​ന്നി​വ​രെ​യാ​ണ് പാ​ലോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ലോ​ട്, പെ​രി​ങ്ങ​മ്മ​ല, ന​ന്ദി​യോ​ട് ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളു​ടെ അ​േ​ന്വ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. പെ​രി​ങ്ങ​മ്മ​ല കൊ​ച്ചു​വി​ള​യി​ൽ അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന്​ 10 പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വും പാ​ലോ​ട് ക​ള്ളി​പ്പാ​റ വീ​ട്ടി​ൽ​നി​ന്ന്​ 45 പ​വ​ൻ സ്വ​ർ​ണ​വും ര​ണ്ട്​ ല​ക്ഷം രൂ​പ​യും ക​വ​ർ​ന്ന കേ​സു​ക​ളി​ലാ​ണ് പാ​ലോ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.