പാലക്കാട് 153 കിലോ ചന്ദനവുമായി രണ്ട് പേർ അറസ്റ്റിൽ
പാലക്കാട്: വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വല്ലപ്പുഴ ചൂരക്കോട് നടത്തിയ വേട്ടയിൽ 153 കിലോ ചന്ദനം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിടികൂടി. വല്ലപ്പുഴ സ്വദേശികളായ അബ്ദുൾ അസീസ്, ഹംസപ്പ എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം വനം വകുപ്പ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഹംസപ്പയുടെ വീട്ടിൽ നിന്നാണ് ചന്ദനം കണ്ടെത്തിയത്. തൃശൂർ വെള്ളാർക്കാട് ഭാഗത്തുനിന്നാണ് ചന്ദനത്തടികൾ കൊണ്ടുവന്നതെന്ന് പ്രതികൾ പറഞ്ഞതായി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. ജിനേഷ് പറഞ്ഞു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.