കടം നല്‍കിയ പണം തിരിച്ചുചോദിച്ചതിനെത്തുടര്‍ന്ന് തര്‍ക്കം; 23-കാരന്റെ കുത്തേറ്റ 24-കാരന്‍ മരിച്ചു
മനുവിന് സുഹൃത്തായ വിഷ്ണു 5000 കടമായി നല്‍കിയിരുന്നു. ഇത് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട പലതവണ തര്‍ക്കമുണ്ടായിരുന്നു
Mar 14, 2025, 09:49 IST

സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്
പാലക്കാട്: വടക്കഞ്ചേരിയില്‍ യുവാവ് കുത്തേറ്റുമരിച്ചു. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് സ്വദേശി മനു(24) ആണ് മരിച്ചത്. സുഹൃത്തായ വിഷ്ണു (23) പോലീസ് പിടിയി. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മനുവിന് സുഹൃത്തായ വിഷ്ണു 5000 കടമായി നല്‍കിയിരുന്നു. ഇത് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട പലതവണ തര്‍ക്കമുണ്ടായിരുന്നു. പണം നല്‍കാമെന്ന് പറഞ്ഞ് കഴിഞ്ഞദിവസം രാത്രി മനുവാണ് വിഷ്ണുവിനെ വീടിനടുത്തുള്ള പ്രദേശത്തേക്ക് വിളിച്ചുവരുത്തിയത്.
മനു വിഷ്ണുവിനെ ആക്രമിച്ചു. ഇതിനിടെ വിഷ്ണു മനുവിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. നാട്ടുകാര്‍ വിഷ്ണുവിനെ തടഞ്ഞുനിര്‍ത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മനു മരിച്ചു.