പാലക്കാട് കുടുംബവഴക്കിനിടയിൽ യുവാവ് കുത്തേറ്റു മരിച്ചു

 

 പാലക്കാട് : നെന്മാറയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റു മരിച്ചു. പോത്തുണ്ടി കൽനാട് സ്വദേശി അജിത്താണ് (24) ബന്ധുവിന്റെ ക്രൂരമായ ആക്രമണത്തിൽ മരിച്ചത്. 

കുടുംബാംഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ഉടൻ തന്നെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.