അനധികൃതമായി കടത്തികൊണ്ടുവരികയായിരുന്ന 5800 കിലോ തമിഴ്‌നാട് റേഷനരി പിടികൂടി പോലീസ് 

 

പാലക്കാട് : അനധികൃതമായി കടത്തികൊണ്ടുവരികയായിരുന്ന 5800 കിലോ തമിഴ്‌നാട് റേഷനരി മീനാക്ഷിപുരം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം ശശിധരന്റെ നേതൃത്വത്തില്‍ ഗോപാലപുരം
 നെടുമ്പാറയില്‍ വെച്ചണ് പിടികൂടിയത്. 407 വാഹനത്തില്‍ ആയിരുന്നു റേഷനരി കടത്തികൊണ്ടുവന്നത്. പൊള്ളച്ചി കണ്ണപ്പനഗര്‍ സ്വദേശി മണ്‍സൂര്‍ (29) ആണ് വാഹനമോടിച്ചിരുന്നത്. 

പിടികൂടിയ വാഹനവും തമിഴ്‌നാട് റേഷനരിയും പോലീസ് തുടര്‍ നടപടികള്‍ക്കായി ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ബീനക്ക് കൈമാറി.   റേഷനരി കടത്തില്‍ പിടികൂടുന്ന ആളുകള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ശക്തമാല്ലത്തതാണ് കേരള - തമിഴ്‌നാട് അതിര്‍ത്തി ഊടുവഴികള്‍ കേന്ദ്രീകരിച്ച് തമിഴ്‌നാട്ടില്‍ നിന്നും റേഷനരി കടത്തിക്കൊണ്ടുവരുന്ന സംഘങ്ങള്‍ വീണ്ടും സജീവമാകുന്നതിന് കാരണം . 

ദിനംപ്രതി അതിര്‍ത്തി കടന്നെത്തുന്നത് ടണ്‍ കണക്കിന് തമിഴ് നാട് റേഷനരിയാണ്. നടുപ്പുണി , ഗോപാലപുരം, മീനാക്ഷിപുരം, വേലന്താവളം, ഒഴലപ്പതി, എല്ലപ്പെട്ടന്‍ കോവില്‍ എന്നിവിടങ്ങളിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ക്ക് സമാന്തരമായി സ്വകര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തെങ്ങിന്‍ തോപ്പികളിലൂടെയുള്ള ഊടുവഴികളാണ് ഈ സംഘങ്ങള്‍ അരി കടത്താന്‍ ഉപയോഗിക്കുന്നത്. 

കൊഴിഞ്ഞംപാറ, വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലായി ചെറുതും വലുതുമായ നിരവധി അരി കടത്ത് സംഘങ്ങളാണുള്ളത്. ഇവര്‍ക്ക് ചില പ്രദേശിക രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പിന്തുണയുമുണ്ട്. മുന്‍കലങ്ങളില്‍ ഈ സംഘങ്ങള്‍ തമ്മിലുള്ള അഭിപ്രയവ്യത്യാസം നിരവധി സംഘട്ടനങ്ങള്‍ക്ക് ഈ മേഖലയില്‍ വഴിവെച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ സൗജന്യമായി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന റേഷനരി അതിര്‍ത്തി കടന്നാല്‍ പാലക്കാടന്‍ മട്ടയരിയും പൊന്നിയരിയുമായി മാറുന്നു. 

തമിഴ്‌നാട് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരി അഞ്ചു രൂപയ്ക്കും മറ്റും അവിടത്തെ ഇടനിലക്കാരെ ഉപയോഗിച്ച് പല ഭാഗങ്ങളിലുമായി വാങ്ങി ശേഖരിച്ചു വെച്ച ശേഷം ഇവയെല്ലാം ഇട നിലക്കാര്‍ മുഖേന താന്നെ അതിര്‍ത്തി പ്രദേശത്തുള്ള ചില രഹസ്യ കേന്ദ്രങ്ങളില്‍ എത്തിച്ച് അവിടെ നിന്ന് ഊടുവഴികളിലുടെ കേരളത്തിലെക്ക് വ്യാപകമായി കടത്തുന്നത്. 

റേഷനരി കേരള അതിര്‍ത്തിയില്‍ എത്തിക്കുന്നതിനായി തമിഴ്‌നാട്ടിലെ സിവില്‍ സപ്ലൈസ് വകുപ്പ് , പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാസം പതിനായിര കണക്കിന് രൂപ കൈക്കൂലിയും നല്‍കിയാണ് അരി അതിര്‍ത്തി കടത്തുന്നത്. കേരളത്തിലെത്തിക്കുന്ന അരി രാത്രികാലങ്ങളില്‍ ലോറികളിലും പെട്ടി ഒട്ടോറിക്ഷകളിലുമായി കൊഴിഞ്ഞപാറ, നല്ലേപ്പിള്ളി, വണ്ടിത്തവാളം, കൊടുവായൂര്‍ , കൊല്ലങ്കോട്, എന്നിവിടങ്ങളിലെ ചില മില്ലുകളില്‍ എത്തിച്ച് അവിടന്ന് പോളിഷ് ചെയ്ത ശേഷം വിവിധ കമ്പനികളുടെ പേരിലുള്ള ചാക്കുകളില്‍ നിറച്ച് ഒന്നാം തരം പാലക്കാടന്‍ മട്ടയരിയും പൊന്നിയരിയുമൊക്കെയായി കിലോഗ്രാമിന് 30 രൂപ മുതല്‍ 45 രൂപ നിരക്കില്‍ വിപണിയിലെത്തിക്കുന്നു. 

പകല്‍ സമയങ്ങളില്‍ ടെമ്പോ വാന്‍, ഒട്ടോ റിക്ഷകള്‍ , ഇരുചക്ര വാഹനങ്ങള്‍ എന്നിവയിലാണ് റേഷനരി കടത്തുന്നത്. അതിര്‍ത്തി തെങ്ങിന്‍ തോപ്പുകളിലെ ഊടുവഴികളിലൂടെ അരികടത്തികൊണ്ടുവരുന്നതിന് . തോട്ടം ഉടമകള്‍ക്ക് കടത്തുന്ന വാഹനത്തിന്റെ വലുപ്പമനുസരിച്ച് 200 രൂപ മുതല്‍ 500 രൂപ വരെ കൊടുക്കുന്നുണ്ട്. 

വഴിയില്‍ പരിശോധന ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ ബൈക്കുകളില്‍ യുവക്കളുടെ ഒരു സംഘം റോന്ത് ചൂറ്റി അപ്പപ്പോഴുള്ള വിവരങ്ങള്‍ ഫോണിലൂടെ വാഹനത്തിലുള്ളവരെ അറിയിക്കും. ഇതെല്ലാം മറികടന്ന് രഹസ്യ വിവരങ്ങളെ തുടര്‍ന്ന് പലപ്പോഴും പോലീസ് പിടികൂടുന്ന തമിഴ്‌നാട് റേഷനരി നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥാര്‍ക്ക് കൈമാറുകയാണ് പതിവായി ചെയ്തു വരുന്നത് എന്നാല്‍ ഇതിനിടെ വ്യാജ ബില്‍ ഉണ്ടാക്കി പിടികൂടിയ അരി തിരിച്ച് എടുത്ത് കൊണ്ടുപോകുന്നതും പതിവാണ്. 

അരി കടത്തു കേസുകളില്‍ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കത്തതാണ് . അരി കടത്ത് സംഘങ്ങള്‍ വീണ്ടും കടത്താന്‍ പ്രചോദമാവുന്നത്. കൊഴിഞ്ഞാമ്പാറ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരിക്കെ ഇത്തരം കള്ളകടത്ത് സംഘങ്ങള്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുകയും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍  നൂറ് കണക്കിന് ടണ്‍ തമിഴ്‌നാട് റേഷനരി പിടികൂടാന്‍ നേതൃത്വം നല്‍കുകയും ചെയ്ത എം ശശിധരനെ ചില രാഷ്ട്രീയ ഇടപെടല്‍ മൂലമാണ്. 

അടുത്ത കാലത്ത്  മീനക്ഷിപൂരം പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. ഇവിടെയെത്തിയ ചൂരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും ഇന്ന് നെടുമ്പാറയില്‍ വെച്ച് 5800 കിലോ തമിഴ്‌നാട് റേഷനരി പിടികൂടിയത്.