വാളയാർ കേസ് സിബിഐ കോടതി ഇന്ന് പരിഗണിക്കും   

വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്

 
walayar case

ഏപ്രിൽ ഒന്നിനാണ് ഹൈക്കോടതി മാതാപിതാക്കളുടെ ഹർജി പരിഗണിക്കുക

പാലക്കാട് : വാളയാർ കേസ് സിബിഐ കോടതി ഇന്ന് പരിഗണിക്കും. കേസിൽ പെൺക്കുട്ടികളുടെ അമ്മയെ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്മയെ പ്രതിയാക്കിയതിന് ശേഷമുള്ള തുടർന്നടപടിക്കായാണ് കേസ് ഇന്ന് പരി​ഗണിക്കുക. പൺക്കുട്ടികളുടെ അമ്മയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് ശേഷം അവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ കേസിൽ  കോടതിയിൽ തുടർനടപടി ഇന്നുണ്ടാകാൻ സാധ്യതയില്ല. 

ഏപ്രിൽ ഒന്നിനാണ് ഹൈക്കോടതി മാതാപിതാക്കളുടെ ഹർജി പരിഗണിക്കുക. വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രതി ചേര്‍ത്ത് കോടതിയില്‍ സിബിഐ കുറ്റംപത്രം സമര്‍ച്ചിട്ടുണ്ട്. സിബിഐ കണ്ടെത്തിയ കാര്യങ്ങള്‍ പൂര്‍ണമായി ശരിയാണെന്നും വാളയാര്‍ സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.