പാലക്കാട് പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

പോക്‌സോ കേസിൽ എൽ.പി. സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ. നാലുകണ്ടം എ.യു.പി സ്‌കൂളിലെ അധ്യാപകനായ എടത്തനാട്ടുകര നാലുകണ്ടം വേരേങ്ങൽ റസാക്കിനെ (51) ആണ് നാട്ടുകൽ പോലീസ് അറസ്റ്റ് ചെയ്തത്.

 

പാലക്കാട്: പോക്‌സോ കേസിൽ എൽ.പി. സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ. നാലുകണ്ടം എ.യു.പി സ്‌കൂളിലെ അധ്യാപകനായ എടത്തനാട്ടുകര നാലുകണ്ടം വേരേങ്ങൽ റസാക്കിനെ (51) ആണ് നാട്ടുകൽ പോലീസ് അറസ്റ്റ് ചെയ്തത്. ആൺകുട്ടികളുടെ ലൈംഗിക അവയവങ്ങളിൽ പിടിച്ചതായുള്ള പരാതിപ്രകാരം, ചൈൽഡ് വെൽഫെയർ കമ്മിറ്റിയുെ നിർദ്ദേശമനുസരിച്ചാണ് നടപടി. വിദ്യാലയത്തിലെ കൃഷിപരിപാലനത്തിൽ പങ്കെടുത്ത കുട്ടികളാണ് ചൂഷണത്തിന് വിധേയരായത്. പ്രതിയെ ഒറ്റപ്പാലം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.