പാലക്കാട് വൻതോതിൽ പുകയില ഉൽപന്നങ്ങൾ പിടികൂടി 

 പാലക്കാട് : മങ്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ മാങ്കുർശ്ശിയിൽ വെച്ച് വൻതോതിൽ പുകയില ഉൽപന്നങ്ങൾ പിടികൂടി. 11ന് പുലർച്ചെയായിരുന്നു പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. പൊലീസും ജി.എസ്.ടി ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.

പാലക്കാട് ഭാഗത്തുനിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന ബൊലേറോ പിക്കപ്പിലായിരുന്നു പുകയില ഉൽപന്നങ്ങൾ ഉണ്ടായിരുന്നത്. വഴിയിൽ വാഹനങ്ങൾ പരിശോധിക്കുന്നത് കണ്ട വാഹനത്തിന്റെ ഡ്രൈവർ ഉദ്യോഗസ്ഥരെ കണ്ടയുടൻ വണ്ടി നിർത്തി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നൈറ്റ് പെട്രോളിങ് സംഘം സ്ഥലത്ത് എത്തുകയും ജി.എസ്.ടി ഉദ്യോഗസ്ഥരുമായി ചേർന്ന് വാഹനം പരിശോധിക്കുകയും ചെയ്തു. വാഹനത്തിനുള്ളിൽ നിരവധി ചാക്കുകളിലായി ഒളിപ്പിച്ച നിലയിലാണ് പാൻ മസാല ശേഖരം കണ്ടെത്തിയത്.

തുടർന്ന്, വാഹനം സ്റ്റേഷനിലേക്ക് മാറ്റി. പിടിച്ചെടുത്ത ചാക്കുകളുടെ എണ്ണവും അതിനുള്ളിലെ പാൻ മസാല പാക്കറ്റുകളുടെ എണ്ണവും അളവും തിട്ടപ്പെടുത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. ഓടിപ്പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.